
ആലുവ: ടൂറിസം പദ്ധതിക്ക് വളരെയേറെ സാധ്യതയുള്ള പ്രദേശമാണ് ആലുവയെന്ന് അന്വര് സാദത്ത് എം എല് എ നിയമസഭയില് ചോദ്യോത്തരവേളയില് പറഞ്ഞു. എയര്പോര്ട്ട്, റെയില്വേ സ്റ്റേഷന്, മെട്രോ, നാഷണല് ഹൈവേ, പെരിയാര് നദി എന്നിവയുള്പ്പെടെയുള്ള പ്രദേശമായ ആലുവയില്, എയര്പോട്ടില് നിന്നും പെരിയാര് കുറുകെ കടന്ന് തൂക്കുപാലം വഴി ശിവരാത്രി മണപ്പുറത്ത് എത്തി, അവിടെ നിന്നും ബോട്ടില് സീഡ് ഫാമില് വന്ന് തിരിച്ച് പരുന്ത് റാഞ്ചി മണപ്പുറത്ത് വന്ന് അവിടെ നിന്നും റോപ്പ് വേ വഴി ആലുവ പെരുമ്പാവൂരില് എത്താവുന്ന ഒരു ടൂറിസം സര്ക്യൂട്ട് പദ്ധതിക്ക് വളരെ സാധ്യതയുള്ളതാണെന്നും അതുകൊണ്ട് സര്ക്കാര് ടൂറിസം വകുപ്പ് പ്രത്യേക താത്പര്യമെടുത്ത് ഈ പദ്ധതി നടപ്പിലാക്കുവാന് സാധിക്കുമോ എന്നും എം എല് എ സഭയില് ചോദ്യമുന്നയിച്ചു.

എം എല് എയുമായി ആലോചിച്ച് ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് ഒരു ടൂറിസം സര്ക്യൂട്ട് പദ്ധതി പരിഗണിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സഭയില് മറുപടി നല്കി.
