പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികാഘോഷം ‘സുവര്‍ണ്ണം 2026’ നവംബര്‍ 5ന്

Web Desk
1 Min Read

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപന പരിപാടിയായ സുവര്‍ണ്ണം 2026 മ്യൂസിക്കല്‍ മെഗാ ഷോ നവംബര്‍ 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

city exchange

കോന്നി എം എല്‍ എ അഡ്വ. കെ യു ജനീഷ് കുമാര്‍ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിലെ സംഗീത ബാന്‍ഡായ ഭാഗ്യരാജ് ആന്‍ഡ് ബാന്‍ഡ് സംഗീത വിരുന്നൊരുക്കും. സ്റ്റാര്‍ സിംഗര്‍ മത്സരത്തിലൂടെ ശ്രദ്ധേയരായ ഗായകരായ പാര്‍വതി മേനോനും മിഥുനും സംഗീത പരിപാടിയില്‍ അണിചേരും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവിധ സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്. അസോസിയേഷന്റെ നേതൃത്വത്തില്‍ ഏകദേശം 7,500 അംഗങ്ങളുള്ള ജോബ് സെല്ലും പ്രവര്‍ത്തിച്ചുവരുന്നു. പ്രവാസികള്‍ക്ക് തൊഴില്‍ സംബന്ധമായ സഹായങ്ങളും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജോബ് സെല്ലിന്റെ പ്രവര്‍ത്തനം.

അസോസിയേഷന്‍ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം, സെക്രട്ടറി സുനു കുരുവിള, ട്രഷറര്‍ വിനീത് വി പി, രക്ഷാധികാരി വര്‍ഗീസ് മോടിയില്‍, പ്രോഗ്രാം കണ്‍വീനര്‍മാരായ ബിജിന്‍, മോന്‍സി ബാബു എന്നിവരുടെ നേതൃത്വത്തില്‍ 30ലധികം അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രത്യേക സുവര്‍ണ്ണം പ്രോഗ്രാം കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!