
മനാമ: ബഹ്റൈനില്‍ മന്നത്ത് ആചാര്യന്റെ പേരില്‍ രൂപം കൊണ്ട ‘ഫ്രണ്ട്സ് ഓഫ് കേസരി’ എന്ന പുതിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ യോഗം കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കൂട്ടായ്മയുടെ ഭാരവാഹികളായി പ്രസന്നകുമാറിനെ പ്രസിഡന്റായും ഹേമന്തിനെ ജനറല്‍ സെക്രട്ടറിയായും ശ്രീജിത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.

കൂട്ടായ്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ബഹ്റൈനിലെ കൂടുതല്‍ മലയാളികളെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും വിവിധ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും അംഗത്വം നേടാനും താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 39087184, 39098136, 38847679 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

