കേരളപ്പിറവി ആഘോഷം ‘കേരളീയം’ നവംബര്‍ 6ന് വെള്ളിയാഴ്ച

Web Desk
1 Min Read

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ ‘കേരളീയം’ നവംബര്‍ 6 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും.

city exchange

ബഹ്‌റൈന്‍ ചാപ്റ്ററിനു കീഴിലെ വിവിധ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലെ കുട്ടികളും അധ്യാപകരും ഭാഷാപ്രവര്‍ത്തകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഘഗാനം, സംഘനൃത്തം, ദൃശ്യാവിഷ്‌കാരം, ലഘു നാടകം തുടങ്ങി വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും ചാപ്റ്റര്‍ സെക്രട്ടറി ബിജു എം സതീഷും അറിയിച്ചു.

2011ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യക്ക് പുറത്തുള്ള മലയാളം മിഷന്റെ ആദ്യ ചാപ്റ്ററായ ബഹ്‌റൈനിലെ 10 കേന്ദ്രങ്ങളും സംയുക്തമായാണ് കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!