

ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാലിയാര്‍ ദോഹ എക്കോഫോം 2025 എന്ന പേരില്‍ റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഖത്തറിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി കരകൗശല മത്സരം സംഘടിപ്പിച്ചു.

കുട്ടികള്‍ നിര്‍മ്മിച്ച മോഡലുകള്‍ അവരുടെ സൃഷ്ടിപരമായ വൈവിധ്യവും ആശയങ്ങളുടെ സമൃദ്ധിയും മൂലം ശ്രദ്ധേയമായി മാറി.

നസീം ഹെല്‍ത്ത് കെയര്‍ന്റെ സി എസ് ആര്‍ ഇനീഷ്യേറ്റീവായ നസീം ഹ്യൂമന്‍സുമായി സഹകരിച്ചു നടന്ന എക്കോഫോം മത്സര പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ഐ സി സി എം സി മെമ്പര്‍ അനു ശര്‍മ്മ നിര്‍വഹിച്ചു.
ചാലിയാര്‍ ദോഹ വുമണ്‍സ് വിങ്ങ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാന ആബിദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷെര്‍ഹാന നിയാസ് നന്ദിയും പറഞ്ഞു.
മത്സരാര്‍ഥികള്‍ക്കും പരിപാടി വീക്ഷിക്കാന്‍ എത്തിയവര്‍ക്കും നസീം ഹെല്‍ത്ത് കെയര്‍ ലീഡ് ക്വാളിറ്റി ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഷെമി ആഷിം സിപിആര്‍ അവയര്‍നസ്സ് ക്ലാസ്സ് നടത്തി.
തുടര്‍ന്ന് നടന്ന മത്സരത്തില്‍ ദോഹയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിധികര്‍ത്താക്കളായ സജീവ് കൃഷ്ണന്‍, വര്‍ഷ സൈനേഷ്, റോഷ്നി കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് മൂല്യനിര്‍ണ്ണയം നടത്തി വിജയികളെ കണ്ടെത്തി.
ജോയല്‍ ഇഷ്വാന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) ഒന്നാം സ്ഥാനവും ഫാത്തിമ ഷിബില (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും അനും മന്‍സൂര്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വൈകിട്ട് നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ വണ്‍ എര്‍ത്ത്, വണ്‍ ചാന്‍സ് ഔര്‍ ന്യൂ നോര്‍മല്‍ ഫോര്‍ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ ഡോ. നയീം മുള്ളുങ്ങല്‍ പരിസ്ഥി ദിന സന്ദേശം നല്‍കി സംസാരിച്ചു. സമാപന ചടങ്ങില്‍ ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് റഷീദ് അലി പോത്ത്കല്ല് അധ്യക്ഷത വഹിച്ചു.
ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം സ്വാഗതം പറഞ്ഞു. നസീം ഹെല്‍ത്ത് കെയര്‍ സി എസ് ആര്‍ ഇനീഷ്യേറ്റീവായ നസീം ഹ്യൂമാന്‍സ് പ്രസിഡന്റ് ഡോ. സമ്പത്ത്, ചാലിയാര്‍ ദോഹ ഫൗണ്ടര്‍ പ്രസിഡന്റ് വി സി മഷൂദ് തിരുത്തിയാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഒന്നാം സ്ഥാന വിജയിക്ക് നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റിഷാദ് പി കെ സമ്മാനം നല്‍കി.
വിധികര്‍ത്താക്കള്‍ക്കുള്ള മെമന്റോ ചാലിയാര്‍ ദോഹ സെക്രട്ടറി അബ്ദുറഹ്മാന്‍ മമ്പാട്, മുജീബ് ചീക്കോട്, എം സി ഭാരവാഹി അഷ്റഫ് പി എന്നിവര്‍ ചേര്‍ന്ന് നല്‍കി. സുസ്ഥിരതയെ കുറിച്ചുള്ള വിഷയത്തില്‍ സംസാരിച്ച ഡോ. നയീം മുള്ളുങ്ങലിന് ചാലിയാര്‍ ദോഹ ട്രഷറര്‍ അബ്ദുല്‍ അസീസ് മെമെന്റോ നല്‍കി. മുഖ്യ സ്‌പോണ്‍സര്‍ നസീം ഹ്യൂമന്‍സ്‌നു ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍വാഹിദ് ഉപഹാരം നല്‍കി.
ചാലിയാര്‍ ദോഹ വിമണ്‍സ് വിങ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫെമിന സലീം, ഫെബി, ശബാന, ഡോ. അശീഖ, റിസാന, സിഫാന, ഫൗസിയ, ഇബ്തിസം, റിംഷിദ എന്നിവര്‍ ചേര്‍ന്ന് സമ്മാന വിതരണവും പരിപാടിക്ക് നേതൃത്വവും നല്‍കി.
ട്രഷറര്‍ അസീസ് ചെറുവണ്ണൂര്‍ നന്ദി പറഞ്ഞു.

