
ദോഹ: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍-സൗദ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ ബന്ധപ്പെട്ടു.

ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സൗദി അറേബ്യ ഹമാസ് നേതാക്കളുടെ വസതി ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും വ്യക്തമാക്കി. ഇത് ഒരു ക്രിമിനല്‍ പ്രവൃത്തിയാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളില്‍ സൗദി അറേബ്യ ഖത്തറിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഖത്തര്‍ രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഉറപ്പിച്ചു പറഞ്ഞു.
