ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ്മ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ ദിനത്തോട് അനുബന്ധിച്ച് ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കല്‍ സെന്റര്‍, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍, വെല്‍കെയര്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ച് ഫാമിലി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

ക്യാമ്പില്‍ മെഡിക്കല്‍ ചെക്ക്അപ്പ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, സൗജന്യ മരുന്നു വിതരണം, ഐ സി ബി എഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരുന്നതിനും പുതുക്കുന്നതിനുമായി ഇന്‍ഷുറന്‍സ് ഡെസ്‌ക് തുടങ്ങി നിരവധി സേവനങ്ങള്‍ ഉണ്ടായിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 250ഓളം പേര്‍ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.

മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വഹിച്ചു. ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ പി കെ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.

ഐ സി ബി എഫ് മുന്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, റെയാദ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍കലാം, ഐ പി എച്ച് എ ക്യു പ്രസിഡന്റും വെല്‍കെയര്‍ ഗ്രൂപ്പ് എം ഡിയുമായ അഷറഫ് കെ പി, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് മുഖ്യരക്ഷാധികാരി അഷറഫ് വടകര, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ഉപദേശക സമിതി ചെയര്‍മാന്‍ സി വി അബ്ബാസ്, കെ എം സി സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അത്തീക്ക് റഹ്മാന്‍, ഇന്‍കാസ് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷമീര്‍ മട്ടന്നൂര്‍, ഇന്‍കാസ് ഒ ഐ സി സി കോട്ടയം ജില്ലാ സെക്രട്ടറി നെവിന്‍ കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മീഡിയ വണ്‍ ഖത്തര്‍ റിപ്പോട്ടര്‍ ഫൈസല്‍ ഹംസയ്ക്ക് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ മൊമെന്റോ നല്‍കി ആദരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശോകന്‍ കേളോത്തിനെ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ചടങ്ങില്‍ ആദരിച്ചു. റഡോ. അബ്ദുല്‍ കലാമിന് അഷ്റഫ് വടകരയും സൂരജിന് ബഷീര്‍ തൂവാരിക്കലും റഫീഖിന് വര്‍ക്കി ബോബനും ഉപഹാരം നല്‍കി.

ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി സൗബിന്‍ ഇലഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!