കാവനൂര്‍ മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്‌സ് ഖത്തര്‍ കമ്മറ്റിക്ക് പുതിയ സാരഥികള്‍

Web Desk
1 Min Read

ദോഹ: മത- ഭൗതിക വൈജ്ഞാനിക മേഖലയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കാവനൂര്‍ മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്‌സിന്റെ ഖത്തര്‍ കമ്മറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അല്‍ നാബിത് എജുക്കേഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ മജ്മഅ് പ്രസിഡന്റായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കമ്മറ്റി തെരഞ്ഞെടുപ്പും നടന്നു.

city exchange

മജ്മഅ് സെക്രട്ടറി സി എം കുട്ടി സഖാഫി വെള്ളേരി അധ്യക്ഷത വഹിച്ചു. ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി തങ്ങള്‍ അനുസ്മരണ പ്രഭാഷണവും ലുഖ്മാന്‍ വാഫി ചെമ്മാണിയോട് ആമുഖ പ്രഭാഷണവും നടത്തി.

അബ്ദുല്‍ ഹക്കീം വാഫി തൂത, അബ്ദുറഹ്മാന്‍ തങ്ങള്‍ ഐ ടി ഐ, റിയാസ് വാഫി കുമ്പിടി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി (പ്രസി), അബ്ദുല്‍ ഹക്കീം വാഫി തൂത, അബ്ദുല്‍ അസീസ് ഫൈസി താനൂര്‍, കെ പി മുഹമ്മദ് ത്വാഹ വാഫി പന്തല്ലൂര്‍ (വൈസ് പ്രസി), ലുഖ്മാന്‍ വാഫി ചെമ്മാണിയോട് (ജന സെക്ര), കെ സി ഷംസുദ്ദീന്‍ വാഫി കാവനൂര്‍ (വര്‍ക്കിങ് സെക്ര), മെഹബൂബ് കാവനൂര്‍, റിയാസ് വാഫി കുമ്പിടി (സെക്ര), ഹുസൈന്‍ റഹ്മാനി ചെമ്മാണിയോട് (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

- Advertisement -
Ad image

അബ്ദുറഹ്മാന്‍ എന്ന ബാവ തങ്ങള്‍ ഐ ടി ഐ, ഹനീഫ് ഹുദവി കാരാപറമ്പ്, ഖുബൈബ് ചെട്ടിയാറമ്മല്‍, മഅ്‌റൂഫ് പാലോട്ട് പള്ളി, അക്ബര്‍ വടക്കാങ്ങര, ദാവൂദ് പാലോട്ട് പള്ളി, കബീര്‍ വെള്ളക്കട്ട കാവനൂര്‍, റഫീഖ് കൊണ്ടോട്ടി, ഷഹീര്‍ പുത്തലം അരീക്കോട്, സലീം സി പി വെള്ളേരി എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!