
കുട്ടമശ്ശേരി: ക്ഷീരകര്‍ഷകരുടെ കൂട്ടായ്മയും ക്ഷീരമേഖലയുടെ സമഗ്രവികസനവും ലക്ഷ്യമിട്ട് വാഴക്കുളം ബ്ലോക്ക് ക്ഷീരസംഗമം കുട്ടമശ്ശേരി കണ്വെന്സിയ കണ്വെന്ഷന് സെന്ററില്‍ എടയപ്പുറം ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. വാഴക്കുളം ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

രാവിലെ എട്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും ക്ഷീരസംഗമവും ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ വി പി സജീന്ദ്രന്, മനോജ് മൂത്തേടന് എന്നിവര്‍ ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷഫീന എം ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ മില്‍മ എറണാകുളം റീജിയണല്‍ യൂണിയന് ചെയര്മാന് വത്സലന്‍ പിള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി എ മുക്താര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ചൂര്‍ണ്ണിക്കര, വെങ്ങോല പഞ്ചായത്ത് പ്രസിഡണ്ട് ഷമിത ശരീഫ്, ജില്ലാ പഞ്ചായത്ത് അംഗം സുമയ്യ ടി എസ്,
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മിവാ ജോളി, അനീസ ഇസ്മായില്‍, ബ്ലോക്ക് അംഗങ്ങളായ അസ്കര്‍ എം എം, കൗലത്ത് മരക്കാര്‍, രാജി സന്തോഷ്, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, അഡ്വ. സാനന്ദകുമാര്, രാജി സന്തോഷ്, അസീന ടീച്ചര്‍, അസ്മ പി എം, ഷാജിത നൗഷാദ്, ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ഉമ്മുഹബീബ കുന്നത്ത് നടുത്തൊടി, കീഴ്മട് സഹകരണ ബാങ്ക് പ്രസിഡന്റ് പി എ മുജീബ്, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ ദീപ എന്‍ കെ, ഫാത്തിമ പി കെ, ക്ഷീര സംഘം സെക്രട്ടറി അജിത അശോകന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ക്ഷീര സംഗമത്തിന് എടയപ്പുറം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പി ബി റോണി നന്ദി രേഖപ്പെടുത്തി.
സംഗമത്തില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസഹകരണ സംഘം ഭാരവാഹികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷീരകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ക്ഷീരവികസന സെമിനാറില്‍ വാഴക്കുളം ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ഉമ്മുഹബീബ കുന്നത്ത് നടുത്തൊടി സ്വാഗതം ആശംസിച്ചു. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജാക്വലിന് ഡൊമിനിക് മോഡറേറ്ററായിരുന്നു. ഡോ. ലീന പോള്‍ സെമിനാറില്‍ ക്ലാസ് നയിച്ചു. പശുക്കളിലെ രക്തപരാദരോഗങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന് സെമിനാര്‍ സഹായകമായി.
ക്ഷീരമേഖലയിലെ നൂതന സാങ്കേതികവിദ്യകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. തത്സമയ പാല് ഉത്പന്ന നിര്‍മ്മാണ പ്രദര്‍ശനം, വിവിധ എക്സിബിഷനുകള്‍, സൗജന്യ നേത്രചികിത്സാ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.
ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകയായി ആനി എബിയെയും മികച്ച ക്ഷീരകര്‍ഷകനും യുവകര്‍ഷകനുമായുള്ള പുരസ്കാരത്തിന് അബ്ദുല്‍ റഹീം ടി എസിനെയും മികച്ച പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗം ക്ഷീരകര്‍ഷകയായി കുഞ്ഞിപ്പെണ്ണ് കണ്ണപ്പനെയും ആദരിച്ചു. ക്ഷീരമേഖലയ്ക്കു ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും ഏറ്റുവാങ്ങി. മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള പുരസ്കാരം വളയന്‍ചിറങ്ങര അപ്കോസ് നേടി.
ഗുണനിലവാരമുള്ള പാല് സംഭരണത്തിനുള്ള ഒന്നാം സ്ഥാനം ചേലക്കുളം ക്ഷീരസംഘത്തിനും രണ്ടാം സ്ഥാനം എടയപ്പുറം ക്ഷീരസംഘത്തിനും ലഭിച്ചു. വിവിധ ക്ഷീരസംഘങ്ങളിലെ കൂടുതല്‍ അളവില്‍ പാല് അളക്കുന്ന കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.
വിവിധ പരിപാടികളോടെ നടന്ന ക്ഷീരസംഗമം ക്ഷീരകര്‍ഷകരുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

