ഖത്തര്‍ ഇന്ത്യയുടെ കൊവാക്‌സിന്‍ അംഗീകരിച്ചു

Web Desk
0 Min Read

ദോഹ:

city exchange

ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഇനി ഖത്തറിലേക്ക് വരാം. അംഗികാരം ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രാലയം
തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സിനോഫാം, സിനോവാക്, സ്പുട്‌നിക് വി, കോവാക്‌സിന്‍ എന്നിവയാണ് മന്ത്രാലയം നിബന്ധനകളോടെ അംഗീകരിച്ച വാക്്‌സിനുകള്‍. അംഗീകരിച്ച വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്ത ആളുകള്‍ ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് സിറോളജി ആന്റിബോഡി പരിശോധന നടത്തി പോസിറ്റീവ് ഫലം കയ്യില്‍ കരുതണം. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിന് ശഷമാണ് സീറോളജി ആന്റിബോഡി പരിശോധന നടത്തേണ്ടത്.

Share This Article
Leave a Comment
error: Content is protected !!