ഖത്തര്‍- ബഹ്‌റൈന്‍ വിമാന സര്‍വീസ് മെയ് 25ന് പുനഃരാരംഭിക്കും

Web Desk
1 Min Read

മനാമ: ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി മെയ് 25ന് വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കും. ബഹ്റൈനിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് ഇക്കാര്യം പ്രഖ്യാപിച്ചതായി ബഹ്റൈന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

city exchange

ഇരു രാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് ‘രണ്ട് സഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെയും പൗരന്മാരുടെയും പൊതു അഭിലാഷങ്ങള്‍ കൈവരിക്കുന്ന രീതിയിലുമാണ്’ എന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പറഞ്ഞു.

സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഏപ്രില്‍ 12ന് അതാത് വിദേശ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!