ഡോം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ പൊതുകൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി അല്‍ സ്വയിദി ഗ്രൂപ്പിന് കീഴിലുള്ള ജീമാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ തുമാമ മാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ നൂറോളം പേര്‍ രക്തദാനം നടത്തി.

city exchange

ഒക്ടോബറില്‍ ആരംഭിച്ച മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഖത്തറിലെ വിവിധ സ്ഥാപനങ്ങളുമായും ഡോം ഖത്തറിന്റെ വിവിധ വിങ്ങുകളുമായും സഹകരിച്ച് നിരവധി രക്ത- പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പുകളാണ് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചുവരുന്നത്. ജീവന്‍ രക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ മുന്നേറുന്ന ഈ ക്യാമ്പയിന്‍ സമൂഹത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു.

ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചീഫ് അഡൈ്വസര്‍ മശ്ഹൂദ് തിരുത്തിയാട്, രക്ഷാധികാരി ഡോ. ഹംസ അല്‍ സുവൈദ, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റുമാരായ സലിം, റോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം ആശംസിച്ചു. സെക്രട്ടറി യൂസഫ്, രാഹുല്‍ ശങ്കര്‍, ജീമാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍മാരായ ഫൈസല്‍ റസാക്ക്, റൈഹാനത്ത് ഹംസ, മിഷുവല്‍ നാസര്‍, ശൈഹ ഹംസ, മാര്‍ക്കറ്റിങ് ലീഡ് കിഷോര്‍ കൃഷ്ണ, നിയാസ് കൈപ്പങ്ങല്‍, അനീസ് കെ ടി, അനീഷ് പി കെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡോം ഖത്തര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് വിങ് ചെയര്‍മാന്‍ പി സി നൗഫല്‍ കട്ടുപ്പാറ നേതൃത്വം നല്‍കി. ഖത്തറിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ രീതിയില്‍ മുന്നേറുന്ന രക്തദാന ക്യാമ്പയിന്‍ ജീവന്‍ രക്ഷിക്കാനുള്ള മഹത്തായ സാമൂഹിക പ്രവര്‍ത്തനമാണെന്നും ഇതിന്റെ ഭാഗമാകാനും നേതൃത്വം നല്‍കാനും കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

രക്തദാനത്തിലൂടെ മാനവികതയും സാമൂഹിക ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിക്കുന്ന ഡോം ഖത്തറിന്റെ ക്യാമ്പയിന്‍ ഡിസംബര്‍ വരെ വിവിധ കേന്ദ്രങ്ങളില്‍ തുടരും.

Share This Article
Leave a Comment
error: Content is protected !!