
കൊച്ചി: റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കാന്‍ റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ‘റോഡ് സുരക്ഷ, എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശമുയര്‍ത്തി പി കെ സ്റ്റീല്‍ ആര്‍ സി ഐ റണ്‍ ആന്റ് റൈഡ് സംഘടിപ്പിച്ചു. അകാലത്തില്‍ വാഹനാപകടത്തില്‍ മരിച്ച തോമസ് മരിയന്റെ സ്മരണാര്‍ഥം റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന റണ്‍ ആന്റ് റൈഡില്‍ വാഹനാപകടത്തിലെ ഇരകളെ ഓര്‍ത്ത് മെഴുകുതിരി കത്തിച്ചു. കളമശ്ശേരി ഡെക്കാത്ലണില്‍ നിന്നും പുലര്‍ച്ചെ 4.45ന് ആരംഭിച്ച വിവിധ മാരത്തണുകളും സൈക്ലിംഗും അവിടെ തന്നെ സമാപിച്ചു.

സമാപന പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, ഒളിംപ്യന്‍മാരായ എം ഡി വത്സമ്മ, മേഴ്സിക്കുട്ടന്‍, കെ എം ബിനു, യൂസുഫ്, റോഡ് സേഫ്റ്റി കമ്മീഷണര്‍ സതീഷ് ബിനോ, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, വിവേക് വി, ലിജി എബ്രഹാം, രാജീവ് എ ടി, ബീന മെല്‍വിന്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ, മുഹമ്മദ് ഷഫീക്ക്, രാജ്മോഹന്‍, ഡോ. ജി എന്‍ രമേഷ്, പ്രകാശ്, ബിജു ഐസക്ക് എന്നിവര്‍ പങ്കെടുത്തു.

50 കിലോമീറ്റര്‍ സൈക്ലിംഗില്‍ 18നും 34നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ജേതാവായ കിരണ്‍ കൃഷ്ണന് തോമസ് മരിയന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി തോമസ് മരിയന്റെ അമ്മ ലേഖ സമ്മാനിച്ചു. പരിപാടിയില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ ആറുവയസ്സുകാരന്‍ ആയുഷിനേയും ഏറ്റവും പ്രായം കൂടി 94 വയസ്സുകാരന്‍ രാജ ഗോപാലിനേയും 10 കിലോമീറ്റര്‍ ഓടിയ വിഭിന്നശേഷിക്കാരന്‍ ജോസഫിനേയും ചടങ്ങില്‍ ആദരിച്ചു.
അഞ്ച് കിലോമീറ്റര്‍ ഓട്ടം പുരുഷന്മാരില്‍ പാര്‍ഥ്, വനിതകളില്‍ മെലീസ്സ, അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ പുരുഷന്മാരില്‍ നിജോ വനിതകളില്‍ നിത എന്നിവര്‍ ചാമ്പ്യന്മാരായി.
21 കിലോമീറ്റര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ഗോപാല്‍ ഒറാസോണ്‍, 31- 45 പ്രായക്കാരില്‍ സജിത്ത് എം, 46- 60ല്‍ ജോസ് ഇല്ലിക്കല്‍, 60ന് മുകളില്‍ സദന്‍ പിള്ള എന്നിവര്‍ ജേതാക്കളായി. വനിതകളുടെ വിഭാഗത്തില്‍ 18- 30ല്‍ രേഷ്മ മാധവന്‍, 31- 45ല്‍ മിനു വിക്ടര്‍, 46- 60ല്‍ ജസീന ഖാനി എന്നിവര്‍ ജേത്രികളായി.
10 കിലോമീറ്റര്‍ 18 വയസ്സിന് താഴെ ആണ്‍കുട്ടികളില്‍ സിറിയക് റെനിയും പെണ്‍കുട്ടികളില്‍ എല്‍ക മേരി ഡെനിയും ഒന്നാമതായി. പുരുഷന്മാരുടെ 18- 30ല്‍ അജ്മല്‍ എം എഫും 31- 45ല്‍ വിഷ്ണു വി ആര്‍, 46- 60ല്‍ ജില്‍സണ്‍ വി ജെ, 60ന് മുകളില്‍ നഞ്ചുണ്ടന്‍ കാരി എന്നിവരും വനിതകളുടെ 18- 30ല്‍ അഖില ഹരി കെ വിയും 31- 45ല്‍ ഗീത മാധവനും 46- 60ല്‍ റീന മനോഹറും 60ന് മുകളില്‍ ആനി തോമസും വിജയികളായി.
സൈക്ലിംഗില്‍ പുരുഷന്മാരുടെ 35- 60 വിഭാഗത്തില്‍ സോല്‍വിനും 60ന് മുകളില്‍ ഡോ. എ എം ആന്റണിയും വനിതകളുടെ 18- 34 വിഭാഗത്തില്‍ ട്രീസയും 35- 60 വിഭാഗത്തില്‍ അനുമിതയും വിജയം നേടി.

