
മനാമ: ബഹ്റൈന്‍ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജീവജലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമി ക്യാമ്പസില്‍ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി കെ ഫിറോസ് എം എല്‍ എ നിര്‍വഹിച്ചു.

വില്യാപ്പള്ളി കുന്നുമ്മല്‍ ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ഥമാണ് കുടിവെള്ള സംവിധാനം അക്കാദമിക്ക് സമര്‍പ്പിച്ചത്.

വാവാട് മുഹമ്മദ് ഹൈതമി ഉസ്താദ് അധ്യക്ഷത വഹിച്ചു. കെ എം സി സി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് ജില്ലാ കെ എം സി സി സെക്രട്ടറി മുഹമ്മദ് സിനാന്‍ തേക്കുംതോട്ടം, ദാറുല്‍ അസ്ഹര്‍ വൈസ് പ്രസിഡന്റ് പ്രൊഫ. ഇ സി അബൂബക്കര്‍, ഇസ്മായില്‍ കുന്നുമ്മല്‍, ടി കെ മുഹമ്മദ് മാസ്റ്റര്‍, സി പി അബ്ദുള്ള കോയ തങ്ങള്‍, എ പി എം ബാവ ജീറാണി, പി പി ആസാദ്, സിദ്ദീഖ് ഫൈസി ജാറംകണ്ടി, എം നസീഫ്, എം ടി അയ്യൂബ്ഖാന്‍, കൊടുവള്ളി മണ്ഡലം കെ എം സി സി ട്രഷറര്‍ തമീം തച്ചംപൊയില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുക്കം, വൈസ് പ്രസിഡന്റ് നൗഷാദ് ചെമ്പ്ര, മൗസല്‍ മൂപ്പന്‍ തിരൂര്‍, അബ്ദുല്‍ ഗഫൂര്‍, സി കെ സി റഫീഖ്, ഹാരിസ് പറക്കുന്ന്, ഇ സി എ മജീദ് ഹാജി, കെ ഉസ്മാന്‍, പി പി എ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ദാറുല്‍ അസ്ഹര്‍ വര്‍ക്കിംഗ് സെക്രട്ടറി പി സി മുഹമ്മദ് ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍ എം ബഷീര്‍ ഹാജി നന്ദിയും പറഞ്ഞു.

