

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സ്ത്രീകള്‍ക്ക് മാത്രമായി തങ്ങളുടെ പുതിയ ലോയല്‍റ്റി കാര്‍ഡായ ഗ്രാന്‍ഡ് ഷീ കാര്‍ഡ് അവതരിപ്പിച്ചു.

ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാള്‍ റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായ സ്‌നേഹ ശ്രീകുമാര്‍ കാര്‍ഡ് അനാച്ഛാദനം നിര്‍വഹിച്ചു. മുഖ്യാതിഥി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ആദ്യ എന്റോള്‍മെന്റിലൂടെ ഗ്രാന്‍ഡ് ഷീ കാര്‍ഡ് സ്വന്തമാക്കി. ഖത്തറിലെ വിവിധ മേഖലകളിലെ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാന്‍ഡ് ഷീ കാര്‍ഡ് വഴി പര്‍ച്ചേയ്സ് ചെയ്യുന്ന ഓരോ റിയാലിനും ഓരോ പോയിന്റ് വീതം ക്രെഡിറ്റാവുകയും ഈ പോയിന്റുകള്‍ 2,500ല്‍ എത്തിക്കഴിഞ്ഞാല്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് സമ്മാനങ്ങള്‍ തെരെഞ്ഞെടുക്കുന്നതിനും അവസരമുണ്ട്.
ഇതിനു പുറമെ എല്ലാ ഉത്പന്നങ്ങള്‍ക്കും വ്യത്യസ്തങ്ങളായ ഓഫറുകളും മെഗാ പ്രമോഷന്റെ ഭാഗമായി എട്ട് ഭാഗ്യശാലികള്‍ക്ക് നറുക്കെടുപ്പിലൂടെ എട്ട് കാറുകള്‍ നേടാനുള്ള സുവര്‍ണ്ണാവസരം ഉണ്ടായിരിക്കും.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഇത്തരം പുതിയ ആശയങ്ങളും പരിപാടികളും തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. സി ഇ ഒ ഷരീഫ് ബിസി, മറ്റ് മാനേജ്മെന്റ് അംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

