വെണ്‍മണിമേടിന്റെ രഹസ്യങ്ങള്‍ തേടി ‘തോട്ട’ ഉടനെത്തും; സുരേഷ് ഗോപി ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
2 Min Read

തിരുവനന്തപുരം: സാധാരണക്കാരുടെ ജീവിതവും നിഗൂഢതകളും ഒരേ ഫ്രെയ്മില്‍ ഒതുങ്ങുമ്പോള്‍ അവിടെ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് സി ഫോര്‍ സിനിമാസിന്റെ ബാനറില്‍ അനില്‍ ഗോപിനാഥ് നിര്‍മ്മിച്ച് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘തോട്ട’ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിച്ചു.

city exchange

ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന തോട്ടയില്‍ ബിജു സോപാനവും പ്രശസ്ത സംവിധായകന്‍ തുളസീദാസിന്റെ മകന്‍ സൂര്യദാസും ആണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.

കുടുംബബന്ധങ്ങളുടെ ചൂടും ഒപ്പം പ്രേക്ഷകരുടെ നെഞ്ചിടിപ്പും കൂട്ടുന്ന സസ്‌പെന്‍സും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വെണ്‍മണിമേട് എന്ന മലയോര ഗ്രാമത്തിന്റെ ശാന്തതയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വലിയൊരു മിസ്റ്ററിയാണ് ചിത്രം ചുരുളഴിക്കുന്നത്.

ബിജു സോപാനത്തിനും സൂര്യദാസിനുമൊപ്പം വിജയന്‍ ആക്കുളം, അനില്‍ നായര്‍, സിറിയക് ആലഞ്ചേരി, ഞെക്കാട് രാജു, റോബിന്‍ മായന്നൂര്‍, ഗിരീഷ്, സുനില്‍കുമാര്‍, എം ടി സുകുമാരന്‍, ബിച്ചു അനീഷ്, എയ്ഞ്ചല്‍ അനില്‍, അരുന്ധതി, ഡോ. ശ്വേത, ആല്‍ബി, മാസ്റ്റര്‍ ബദരീനാഥ് തുടങ്ങിയ താരനിരയ്ക്കാപ്പംസംവിധായകന്‍ തുളസീദാസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നത് സിനിമാപ്രേമികള്‍ക്ക് കൗതുകമുണര്‍ത്തുന്ന വിശേഷമാണ്.

- Advertisement -
Ad image

എക്‌സി: പ്രൊഡ്യൂസേഴ്സ്- ടി എസ് ജയകുമാര്‍, വിജയന്‍ ആക്കുളം, ബൈജു ആരാധന, ഗോപുകൃഷ്ണ, സിറിയക് ആലഞ്ചേരി, റോബിന്‍ മായനൂര്‍, സുനില്‍കുമാര്‍, മിഥുന്‍ എം എസ്, സുധീര്‍ പൂജപ്പുര, എഡിറ്റിംഗ്- വിഷ്ണു കല്യാണി, കഥ, തിരക്കഥ, സംഭാഷണം- റാഫി കെ, ഗാനരചന- ബിജു ഭാസ്‌കര്‍, ഡോ. സുകേഷ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം- ഗോപൂ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കുടപ്പനക്കുന്ന് രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നസീര്‍ മണക്കാട്, അസോസിയേറ്റ് ഡയറക്ടേഴ്സ്- ശിവ മുരളി, കടയല്‍ സത്യരാജ് (തമിഴ്), കലാ സംവിധാനം- ബൈജു ആരാധന, മേക്കപ്പ്- ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം- റാണാപ്രതാപ്, സംഘട്ടനം- അഷ്‌റഫ് ഗുരുക്കള്‍, നൃത്ത സംവിധാനം- കിരണ്‍ രാജീവ്, സംവിധാന സഹായികള്‍- റാഫി കൊല്ലം, പപ്പന്‍ വര്‍ക്കല, അസോസിയേറ്റ് ക്യാമറമാന്‍- സുജിത്ത് മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍- പിരപ്പന്‍കോട് രാജു, സ്റ്റില്‍സ്- ലാല്‍, കണ്ണന്‍ പള്ളിപ്പുറം, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!