
കൊച്ചി: സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകന്‍ ദിലീപിന്റെ പുതിയ ചിത്രം ‘ഡി152’ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗന്‍ ഷാജി കൈലാസാണ്. ഉര്‍വ്വശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്ദീപ് സേനനും അലക്‌സ് ഇ കുര്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രഘു സുഭാഷ് ചന്ദ്രന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കല്‍ പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു.

ടൈറ്റില്‍ ഡിസൈന്‍, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജഗന്‍ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയില്‍ ദിലീപിന്റെ പുത്തന്‍ വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ഉടന്‍ തന്നെ ഉര്‍വ്വശി തിയേറ്റേഴ്‌സ് റിലീസ് തിയേറ്ററുകളില്‍ എത്തിക്കും.

വിബിന്‍ ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ ഏറെ ശ്രദ്ധേയമാണ്. ദീപക് ദേവ് സംഗീത സംവിധാനവും മുജീബ് മജീദ് പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം: സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍, മേയ്ക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രലങ്കാരം: സമീറ സനീഷ്, ആര്‍ട്ട്: സുനില്‍ ലാവണ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, ആക്ഷന്‍: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്.
പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
