പ്രവാസി വിഷയങ്ങളില്‍ ഇടപെടല്‍ ശക്തമാക്കണം; പാറക്കല്‍ അബ്ദുല്ല എം എല്‍ എയുമായി കെ എം സി സി നേതാക്കള്‍ ചര്‍ച്ച നടത്തി

Web Desk
1 Min Read

മനാമ: പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എം സി സി നേതാക്കള്‍ പാറക്കല്‍ അബ്ദുല്ല എം എല്‍ എയുമായി ചര്‍ച്ച നടത്തി.

city exchange

വര്‍ഷങ്ങളോളം പ്രവാസിയായി ജീവിച്ച വ്യക്തിയും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റി അധ്യക്ഷനുമായ പാറക്കല്‍ അബ്ദുല്ല എം എല്‍ എ പ്രവാസികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിഹാരത്തിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ഉറപ്പുനല്‍കി.

ബഹ്റൈന്‍ കെ എം സി സി വൈസ് പ്രസിഡന്റ് എ പി ഫൈസലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വിതരണം, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പ്രവാസികളുടെ പുനരധിവാസം, ക്ഷേമപദ്ധതികള്‍, നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ഉന്നയിച്ചു.

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് ഒഴിവാക്കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ 25 വയസ്സ് കഴിഞ്ഞ മക്കളെയും സഹോദരങ്ങളെയും ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും കെ എം സി സി ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ബഹ്റൈന്‍ കെ എം സി സി ഭാരവാഹികള്‍ക്കൊപ്പം മുന്‍കാല പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!