ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച് പരിഗണിക്കും

Web Desk
1 Min Read

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയാണ് പരിഗണിക്കും.

city exchange

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. തുടര്‍ന്ന് ആര്യന്‍ ഖാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയാണ് പരിഗണിക്കുക. ആര്യന്‍ ഖാന് ഒപ്പം അറസ്റ്റിലായ മുന്‍ മണ്‍ ധമേച്ചയുടെ ഹര്‍ജിയിലും ചൊവ്വാഴ്ച വാദം കേള്‍ക്കും.
വീഡിയോ കോണ്‍ഫറന്‍സ് വഴി കേസ് പരിഗണിക്കണം എന്ന ആവശ്യം കോടതി അനുവദിച്ചില്ല. മൂന്നാഴ്ചയായി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് എത്തിയിരുന്നു. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ എത്തിയത്.

Share This Article
Leave a Comment
error: Content is protected !!