മുനവ്വറലിയും ഫിറോസും തുടരും; മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
2 Min Read

കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയുമായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. പി. ഇസ്മാഈല്‍ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു.

city exchange

മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ എ മാഹിന്‍ (വൈസ് പ്രസി), സി കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി പി എം ജിഷാന്‍ (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസര്‍മാരായ പി എം എ സലാം, സി മമ്മൂട്ടി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ്. യു കെ, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കിയ തങ്ങള്‍ രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്നും ബിരുദം നേടിയ തങ്ങള്‍, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യു കെയില്‍ നിന്നും ഡിപ്ലോമ കോഴ്സും ചെയ്തിട്ടുണ്ട്.

- Advertisement -
Ad image

ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യ അധ്യക്ഷന്‍, സൈന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍, അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ പ്രസിഡന്റ്, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി നാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍, എം ഇ എ എഞ്ചിനീയറിങ് കോളേജ് ട്രഷറര്‍, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തില്‍ ഇസ്ലാമിയ്യ വൈസ് പ്രസിഡന്റ്, വാഫി അക്കാദമിക്ക് ഡയറക്ടര്‍, അന്നഹ്ദ അറബിക് മാഗസിന്‍ മാനേജിങ് ഡയറക്ടര്‍ തുടങ്ങി നിരവധി പദവികളും വഹിക്കുന്നുണ്ട്.
ലിബിയയിലെ വേള്‍ഡ് മുസ്‌ലിം പ്യൂപ്പിള്‍ ലീഡര്‍ഷിപ്പില്‍ അംഗവുമാണ്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നാല്‍പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച തങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയനായ യുവ നേതാവാണ്.

ഭാര്യ: ഹനിയ സഖാഫ്. മക്കള്‍: മുഹമ്മദലി ശിഹാബ്, അമാന്‍ അഹമ്മദ്, ഫാതിമ നര്‍ഗീസ് ശിഹാബ്.

mംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരുന്ന പി കെ ഫിറോസ് നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍, എം ജി യൂണിവേഴ്സിറ്റി സിന്തിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലം പതിമംഗലം സ്വദേശിയാണ്. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക നസ്രിയാണ് ഭാര്യ. ഷെസ മകളുമാണ്.

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട പി ഇസ്മായില്‍ കഴിഞ്ഞ യൂത്ത് ലീഗ് കമ്മിറ്റിയിലെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. വയനാട് ജില്ലയിലെ കമ്പളക്കാട് സ്വദേശിയാണ്. എം എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2015-2020 കാലയളവില്‍ വയനാട് ജില്ലാ പഞ്ചായത്ത് അംഗം, ഡി പി സി അംഗം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും പ്രഭാഷകനുമാണ്.

Share This Article
Leave a Comment
error: Content is protected !!