വേറിട്ട കാസ്റ്റിങ് കോളുമായ് ‘കായ്‌പോള’; ശ്രദ്ധയാകര്‍ഷിച്ച് വീഡിയോ

Web Desk
1 Min Read

കൊച്ചി: വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിച്ച് കെ ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ‘കായ്‌പോള’. ഇന്ദ്രന്‍സിനെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്‌ളോഗ്ഗേഴ്‌സിനെ കഥാപാത്രങ്ങളാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

city exchange

തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാള്‍ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാള്‍ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മള്‍ കണ്ടു വരുന്ന ‘അഭിനേതാക്കളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് കോളുകളില്‍ നിന്നും എന്ത് കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്റേത്. പ്ലസ് വണ്‍, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിര്‍ന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വീഡിയോയും elementsofcinema [email protected] എന്ന സിനിമയുടെ മെയില്‍ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയില്‍ പറയുന്നത്. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്

Share This Article
Leave a Comment
error: Content is protected !!