എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര സംഗീത പുരസ്‌കാരം

Web Desk
1 Min Read

ചെന്നൈ: വിഖ്യാത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര സംഗീത പുരസ്‌കാരം. ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡിലെ മികച്ച ആനിമേഷന്‍ മ്യൂസിക് വീഡിയോ പുരസ്‌കാരമാണ് ഇവര്‍ സ്വന്തമാക്കിയത്.

city exchange

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഫരിഷ്തോന്‍ എന്ന സംഗീത വീഡിയോക്കാണ് പുരസ്‌കാരം. എആര്‍ റഹ്‌മാന്‍ തന്നെയാണ് പുരസ്‌കാരനേട്ടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. റഹ്‌മാനാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം. ഫരിഷ്തോന്‍, ഹോ ഷാഹെ മദീനാ, മേരാ സലാമെ ദില്‍ കഹ്നാ.. എന്ന ഗാനം ഖദീജ തന്നെയാണ് പാടിയിട്ടുള്ളത്.

മുന്ന ഷൗകത് അലിയുടേതാണ് വരികള്‍. ഖദീജയുടെ സംഗീത യാത്രയിലെ സുപ്രധാന സംരംഭമായാണ് ഫരിഷ്തോന്‍ അറിയപ്പെടുന്നത്. പൊതു ചടങ്ങുകളില്‍ ബുര്‍ഖ ധരിച്ചു പ്രത്യക്ഷപ്പെടാറുള്ള ഖദീജയ്ക്കെതിരെ നേരത്തെ എഴുത്തുകാരി തസ്ലീമ നസ്റിന്‍ രംഗത്തെത്തിയിരുന്നു. എആര്‍ റഹ്‌മാന്റെ മകളെ ബുര്‍ഖ ധരിച്ച നിലയില്‍ കാണുമ്പോള്‍ ശ്വാസം മുട്ടുന്നു എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മകളെ പിന്തുണച്ച് റഹ്‌മാന്‍ രംഗത്തെത്തിയിരുന്നു.

- Advertisement -
Ad image

ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു റഹ്‌മാന്റെ മറുപടി.

Share This Article
Leave a Comment
error: Content is protected !!