

ദോഹ: ഹമദ് ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ മുങ്ങിമരിച്ചു.
ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോ. മാജിദ് സുലൈമാന്‍ അല്‍-ഷന്നൂര്‍ അല്‍-നൗമിയാണ് സീലൈന്‍ ബീച്ചില്‍ ശക്തമായ കാലാവസ്ഥാ പ്രതിഭാസത്തില്‍ മുങ്ങിമരിച്ചത്.

ഖത്തറിലെ സിറിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ ഡോക്ടര്‍ക്ക് അനുശോചനം രേഖപ്പെടുത്തി വിവരം അറിയിക്കുകയായിരുന്നു.

ഖത്തര്‍ കാലാവസ്ഥാ വകുപ്പ് രാജ്യത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
