NEWS
കൊലക്കേസ് പ്രതി അറസ്റ്റില്‍

കൊച്ചി: വാഴക്കാല കെന്നടിമുക്ക് മാമ്പിള്ളിപ്പറമ്പ് റോഡില്‍ വാഴക്കാല സ്വദേശിയായ മനു ജോയിയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ജസ്റ്റിന്‍ ജോയി (31)യെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.


2024 ഏപ്രില്‍ 14ന് രാത്രി മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ജസ്റ്റിന്‍ ജോയി വീട്ടില്‍ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാത്രി കെന്നടിമുക്കിലെ മാമ്പിള്ളി പറമ്പ് റോഡില്‍ വെച്ച് മനു ജോയിയുടെ നെഞ്ചില്‍ കുത്തി മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

തൃക്കാക്കര എ സി പി സന്തോഷിന്റെ നേതൃത്വത്തില്‍ തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ് കെ ജോസഫ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതീഷ് എസ്, ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


