സോഷ്യല്‍ മീഡിയ മാനിഫെസ്റ്റോ ട്രെയിനിംഗ്

Web Desk
0 Min Read

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ നാഷണല്‍ ഘടകത്തിന് കീഴില്‍ സോഷ്യല്‍ മീഡിയ അവബോധ ട്രെയിനിംഗ് സംഘടിപ്പിച്ചു. ട്രെയ്‌നറും വാഗ്മിയും എസ് എസ് എഫ് കേരള ഘടകം ജനറല്‍ സെക്രട്ടറിയുമായ സി എന്‍ ജാഫര്‍ സെഷനു നേതൃത്വം നല്‍കി. മറ്റൊരാളുടെ സ്വാതന്ത്ര്യത്തേയും അഭിമാനത്തേയും ഹനിക്കാതെ സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ ശീലിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ചടങ്ങില്‍ യു എ ഇ നാഷനല്‍ ചെയര്‍മാന്‍ അബ്ദുല്‍ സമദ് സഖാഫി അധ്യക്ഷത വഹിച്ചു. ഫഹദ് സഖാഫി സ്വാഗതവും റാസിഖ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!