ഭരണകൂടത്തെ മുട്ടുകുത്തിച്ച ഐതിഹാസിക വിജയം: ഐ എന്‍ എല്‍

Web Desk
1 Min Read

കോഴിക്കോട്: കരിനിയമങ്ങളുടെ ബലത്തില്‍ ഭരണയന്ത്രമുപയോഗിച്ച് എല്ലാ ഘട്ടങ്ങളിലും അടിച്ചമര്‍ത്താനും ഞെരിച്ചു കൊല്ലാനും ശ്രമിച്ച കര്‍ഷക സമരത്തിനു മുന്നില്‍ മോദി സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നത് ഒരു ജനകീയ സമരത്തിന്റെ ഐതിഹാസിക വിജയമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

city exchange

ഖലിസ്ഥാന്‍ വിഘടനവാദികളും മറ്റു ഭീകരവാദികളുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് ആരോപിച്ച ബി ജെ പി സര്‍ക്കാറിന് ഒടുവില്‍ കര്‍ഷകരോട് ക്ഷമാപണം നടത്തേണ്ടി വന്നത് ജനകീയ സമരത്തിന്റെ ഔജല്യമാണ് എടുത്തുകാട്ടുന്നത്. പ്രക്ഷോഭത്തില്‍ ജീവന്‍ പൊലിഞ്ഞ 600ലേറെ കര്‍ഷകര്‍, മോദിയുടെ സ്വേഛാധിപത്യത്തിനെതിരെ പടപൊരുതി മരിച്ച രക്തസാക്ഷികളായി ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു. പാര്‍ലമെന്റിലെ അംഗബലമാണ് ജനാധിപത്യം എന്നു തെറ്റിദ്ധരിച്ച ഹിന്ദുത്വ ശക്തികളെ ഇമ്മട്ടില്‍ പാഠം പഠിപ്പിച്ച കര്‍ഷക സമൂഹത്തോട് രാജ്യം അങ്ങേയറ്റം കടപ്പെട്ടിരിക്കയാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!