

ദോഹ: അസിം ടെക്‌നോളജി സ്‌പോണ്‍സര്‍ ചെയ്യുന്ന 12-ാമത് ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് ആരംഭിച്ചു. പോസ്റ്റ് കോവിഡ് കാലത്തും കലാ- സാഹിത്യങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ച് ഖത്തര്‍ കലാലയം സാംസ്‌ക്കാരിക വേദി പ്രവാസികള്‍ക്ക് നല്‍കുന്ന ഇത്തരം അവസരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് കേരളാ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യാഥിതി ആയിരുന്നു.

പ്രവാസലോകത്ത് അറ്റുപോകുന്ന സാഹിത്യാഭിരുചികള്‍ ഇത്തരം അവസരങ്ങളിലൂടെ നിലനിര്‍ത്തിക്കൊണ്ടുപോകാനാവും എന്നും യുവത്വം ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മാപ്പിളപ്പാട്ട്, കവിതാ പാരായണം, ഖവാലി സൂഫീ ഗീതം തുടങ്ങി 64 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടിന് ആരംഭിച്ച സാഹിത്യോത്സവ് രാത്രി ഒന്‍പത് മണിയോടെ സമാപിക്കും. വിജയികള്‍ ഡിസംബര്‍ മൂന്നിന് നടക്കുന്ന ഗള്‍ഫ്തല പ്രവാസി സഹിത്യോത്സവ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടും.

