ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ 147

Web Desk
1 Min Read

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 147 പുതിയ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 109 പേര്‍ വൈറസില്‍ നിന്നും സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 239,344 ആയി.

city exchange

പുതിയ 147 കേസില്‍ 124 എണ്ണം കമ്യൂണിറ്റി കേസുകളും 23 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിവരുമാണ്. രാജ്യത്ത് ഇതുവരെ 611 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7007 ഡോസ് കോവിഡ് വാക്‌സിനുകളാണ് നല്കിയത്. വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിന് ശേഷം ആകെ 4908135 ഡോസുകളാണ് നല്കിയത്.

ഖത്തറില്‍ ഇതുവരെ രേഖപ്പെടുത്തിയ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 241819 ആണ്. 1864 സജീവ കേസുകള്‍ ചികിത്സയിലുണ്ട്.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഒരാളെയാണ് പുതുതായി പ്രവേശിപ്പിച്ചത്. 14 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയിലായതോടെ 91 പേരാണ് ആകെ ആശുപത്രിയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!