ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ പുന:സ്ഥാപിക്കണം: മലബാര്‍ ചേംബര്‍

Web Desk
1 Min Read

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുന്നതിനൊപ്പം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് പുന:രാലോചിക്കണമെന്ന് മലബാര്‍ ചേംബര്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഇ മെയില്‍ വഴി അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

city exchange

മലബാര്‍ മേഖലയില്‍ നിന്ന് ഹജ്ജ് യാത്രക്കാര്‍ കൂടുതലായും മലപ്പുറം, കോഴിക്കാട് ഭാഗങ്ങളില്‍ നിന്നുളളവരാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് കണ്ണൂരിലേക്ക് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റാമെന്ന ധാരണയില്‍ നിന്നും പിന്മാറണമെന്ന് ചേംബര്‍ പ്രസിഡന്റ് ഹസീബ് അഹമ്മദ് മന്ത്രിക്കയച്ച കത്തില്‍ പരാമര്‍ശിച്ചു. നിവേദനം മന്ത്രി വി അബ്ദുറഹിമാനും നല്‍കി.

വിമാന അപകടത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ലഭിച്ചതിന് പിന്നാലെ മന്ത്രാലയം നിയോഗിച്ച 15 അംഗ വിദഗ്ധ സമിതി കരിപ്പൂരില്‍ എത്തുന്നുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നിര്‍ണ്ണായ തീരുമാനം ഉണ്ടാക്കുക. അതിനാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ പുന:സ്ഥാപിക്കാന്‍ വിദ്ഗ്ധ സമിതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മലബാര്‍ ചേംബര്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!