എം ഐ ഷാനവാസ്‌ക്ക എന്ന ഷാജിക്ക വിട്ടു പിരിഞ്ഞിട്ട് മൂന്നാണ്ട് ആകുമ്പോള്‍

Web Desk
1 Min Read

എം ഐ ഷാനവാസ് എന്ന ഷാജിക്ക എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ആയതിനാല്‍ ആ കുടുംബത്തിനോടുള്ള സ്‌നേഹബന്ധം ഇന്നും ഞാന്‍ നിലനിര്‍ത്തുന്നു. അതിലൊക്കെ ഉപരി കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കള്‍ക്കും അണികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടതായിരുന്നല്ലോ. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. ജീവിതകാലം മുഴുവനും പ്രസ്ഥാനത്തിനും സമൂഹത്തിനും വേണ്ടി പാര്‍ലമെന്റില്‍ നിലപാടുകളില്‍ ഉറച്ച് ഘോര ഘോരം ഗര്‍ജ്ജിച്ച് കൊണ്ട് വലിയ ആഗ്രഹങ്ങളും മോഹങ്ങളും ബാക്കി വെച്ചാണ് അദ്ദേഹം നമ്മളില്‍ നിന്നും വിടവാങ്ങിയത്.

city exchange

എനിക്ക് വ്യക്തിപരമായി അടുപ്പവും ബന്ധവുമുള്ള വ്യക്തി എന്നതിനാല്‍ അദ്ദേഹം വിട്ട് പിരിയുമ്പോള്‍ പല രാഷ്ട്രീയ നേതാക്കളെയും കുറിച്ച് നമ്മളിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി വലിയൊരു കടബാധ്യത നിലനിര്‍ത്തി കൊണ്ടാണ് അദ്ദേഹം നമ്മെ പിരിഞ്ഞത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് ഒരു ചെറിയ താങ്ങെങ്കിലും ഈ കുടുംബത്തിന് ഇത്തരം കാര്യങ്ങളില്‍ കൊടുക്കാമായിരുന്നു എന്നൊരു വിലയിരുത്തല്‍ കൂടി വളരെ വ്യസനത്തോടെയും വിഷമത്തോടെയും മൂന്നാണ്ടാകുന്ന പൂര്‍ത്തിയാകുന്ന ചരമദിന വേളയില്‍ ഓര്‍ത്ത് പോവുകയാണ്.

Share This Article
Leave a Comment
error: Content is protected !!