വിവാദമുണ്ടാക്കി കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് കോടിയേരി

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന ശ്രമമാണ് ഹലാല്‍ വിവാദമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളീയരെ വിവാദത്തിലൂടെ ചേരിതിരിക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.

city exchange

മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും ബി ജെ പി നടത്താറുണ്ടെങ്കിലും കേരളത്തില്‍ അത്രത്തോളം വരാറില്ലെങ്കിലും ഇപ്പോള്‍ കേരളത്തിലും തുടക്കം കുറിച്ചുവെന്നതാണ് ഇതൊക്കെ കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!