

ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഫെബ്രുവരി 2 വെള്ളിയാഴ്ച കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. പ്രസ്തുത തിയ്യതിയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗെയിമുകള്‍ക്കായി അതത് മത്സര വേദികളില്‍ എത്തിച്ചേരാന്‍ യാത്രക്കാര്‍ക്ക് രാവിലെ 10 മുതല്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

മത്സരാര്‍ഥികള്‍ക്ക് ദോഹ മെട്രോയുടെ സൗജന്യ ഡേ പാസ് ടിക്കറ്റിനും അര്‍ഹതയുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ അവരുടെ മത്സര ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് സേവനം ഉപയോഗിക്കാനും കഴിയും.

ഖത്തറില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറുന്നത്.
