പയ്യന്നൂര്‍ താലൂക്ക് ഓഫിസ് മാര്‍ച്ച് വിജയിപ്പിക്കും

Web Desk
1 Min Read

പയ്യന്നൂര്‍: വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ ഡിസംബര്‍ നാലിന് നടത്തുന്ന പയ്യന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ശാഖാ തലങ്ങളില്‍ ഒരുക്കം ആരംഭിച്ചു.

city exchange

രാമന്തളി ശാഖാ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന ശാഖ മുസ്‌ലിം ലീഗ് യൂത്ത് ലീഗ്, എം എസ് എഫ്, എസ് ടി യു സംയുക്ത കണ്‍വെന്‍ഷന്‍ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫും ചര്‍ച്ച പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫും ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദലി, യു കെ മുഹമ്മദ് കുഞ്ഞി, കോച്ചന്‍ അബ്ദുല്ല കെ വി അബൂബക്കര്‍, സി എം റഫീഖ്, മുണ്ടക്കാല്‍ മുഹമ്മദ് ഹസ്സന്‍, അഫ്‌സല്‍ രാമന്തളി, ഖമറുസ്സമാന്‍ പി കെ മുഹമ്മദ് ഫസീല്‍, കെ പി അഹ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

എം സി മുഹമ്മദ് റിയാസ്, കെ പി ജമാല്‍, കെ കെ സമീര്‍, കെ കെ ഇസ്മായില്‍ മടക്കാല്‍, ബുഖാരി പി മുസ്തഫ, ജമാല്‍ മടക്കാല്‍, പി അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,.
ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതവും പി പി സുലൈമാന്‍ ഹാജി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!