മുഖ്യമന്ത്രിയില്‍ വിശ്വാസം: ഇപ്പോള്‍ സമരത്തിനില്ലെന്ന് സമസ്ത

Web Desk
1 Min Read

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമെന്ന് സമസ്ത.തങ്ങള്‍ സമരത്തിനില്ലെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവര്‍ത്തിച്ചു. ഒരു പാര്‍ട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു.

city exchange

ചേളാരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. ‘ആദ്യം തന്നെ ഞങ്ങള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വച്ചതാണ്. ഞങ്ങള്‍ സംസാരിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു.

നമുക്കീ വിഷയം സംസാരിച്ചു തീര്‍ക്കണം എന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കില്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!