

അബൂദാബി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83 പുതിയ കോവിഡ്-19 കേസുകള്‍ യുഎ ഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങളില്ല. 75 പേരാണ് രോഗമുക്തി നേടിയത്.
അത്യാധുനിക മെഡിക്കല്‍ ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 278,933 അധിക കോവിഡ്-19 പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന് ഊന്നല്‍ കൊടുത്ത് കൊണ്ടുള്ളതാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.

ടെസ്റ്റിംഗ് ക്യാമ്പയിനിന്റെ ഭാഗമായി 83 പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തി. ഇതോടെ യു എ ഇയില്‍ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 742,802 ആയി.
രോഗബാധിതരായ ആളുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ്-19 സങ്കീര്‍ണതകള്‍ മൂലം പുതുതായി മരണങ്ങള്‍ ഒന്നും സംഭവിച്ചില്ല എന്ന് അധികൃതര്‍ അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 2,151 ആയി.
മരിച്ചവരുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഒപ്പം കോവിഡ് -19 രോഗികള്‍ വേഗത്തിലും പൂര്‍ണമായും സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
75 പേര്‍ കൂടി കോവിഡ്-19 വിമുക്തരായി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗവിമുക്തരായവരുടെ എണ്ണം 737,896 ആയി എന്ന് ങീഒഅജ അറിയിച്ചു.

