ഇസ്രായേല്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നു

Web Desk
1 Min Read

ദുബൈ: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു എ ഇ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ആദ്യമായാണ് ഇസ്രായേലിന്റെ പ്രധാനമന്ത്രി യു എ ഇയിലെത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ബെന്നറ്റ് യു എ ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തുമെന്ന് ബെന്നറ്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

city exchange

ഇസ്രായേലും യു എ ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും സാമ്പത്തിക മേഖലാതല ബന്ധങ്ങള്‍ ആഴത്തിലാക്കാനും ചര്‍ച്ചയില്‍ സംസാരിക്കും. എന്നാല്‍ ഇക്കാര്യം യു എ ഇ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യു എസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് യു എ ഇയും ഇസ്രായേലും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം കരാറായത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!