വിവാഹച്ചടങ്ങിനിടെ ജയ്ശ്രീരാം വിളിച്ചെത്തിയ ആക്രമികള്‍ വെടിവെയ്പ് നടത്തി; ഒരാള്‍ മരിച്ചു

Web Desk
1 Min Read

ഭോപ്പാല്‍: വിവാഹ ചടങ്ങിനിടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ഹിന്ദുത്വവാദിയാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. ജയ്ശ്രീറാം മുഴക്കിയാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അക്രമികളുടെ വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍ അദ്ദേഹത്തെ രാജസ്ഥാനില്‍ കോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

city exchange


അഞ്ച് സ്ത്രീകളേയും കുഞ്ഞിനേയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയായിരുന്നു ആക്രമണം. പതിനേഴ് മിനുട്ടു മാത്രമെടുക്കുന്ന രാമെയ്‌നി എന്ന വ്യത്യസ്ത വിവാഹച്ചടങ്ങിനിടെയായിരുന്നു ആക്രമണം. ഹിന്ദുമതത്തിന് വിരുദ്ധമായ വിവാഹച്ചടങ്ങാണിതെന്ന് ആരോപിച്ചാണ് വെടിവെയ്പ് നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അമിര്‍ വര്‍മയെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.


വിശ്വഹിന്ദു പരിഷത്ത് ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയുടെ നേതൃത്വത്തിലുള്ള വി എച്ച് പി, ബജ്‌റംഗ്ദള്‍ തീവ്ര ഹിന്ദുവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദുത്വ സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്നും കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

- Advertisement -
Ad image


മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വെടിവെയ്പ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭീകരത സൃഷ്ടിച്ച രംഗങ്ങളില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ തോക്കു ചൂണ്ടിയയാള്‍ക്കു മുമ്പില്‍ നിന്നും പരിഭ്രാന്തരായി ഓടുന്നതും കാണുന്നുണ്ട്. ചുവന്ന പുള്ളോവറും കറുത്ത ഗ്ലാസും ധരിച്ചെത്തിയ ആക്രമി തോക്ക് ചൂണ്ടുന്ന ദൃശ്യവും വീഡിയോയിലുണ്ട്. ഇയാള്‍ അറസ്റ്റിലായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രമികളെ വിവാഹത്തിനെത്തിയവര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


വെടിവെയ്പില്‍ കൊല്ലപ്പെട്ട ദേവിലാല്‍ മീണ ബി ജെ പി സര്‍ക്കാറിന്റെ പിന്തുണയോടെ രണ്ടു തവണ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശാംഘഡുകാരനായ ഇദ്ദേഹമാണ് വിവാഹ നടത്തിപ്പിലെ പ്രധാന സംഘാടകന്‍.

Share This Article
Leave a Comment
error: Content is protected !!