റോഡില്‍ മറിഞ്ഞു വീണത് അഞ്ച് ബൈക്കുകള്‍; രണ്ടു മാസമായിട്ടും വാട്ടര്‍ അതോറിറ്റിക്ക് ‘ക്യാഹേ’

Web Desk
1 Min Read

ആലുവ: കാലടി പാലത്തില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നത് മൂലം രൂക്ഷമായ ഗതാഗത കുരുക്കിലായ ആലുവയില്‍ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം റോഡില്‍ തെന്നി മറിഞ്ഞത് അഞ്ചോളം ടൂവീലര്‍ യാത്രികര്‍. പൈപ്പ് ലൈന്‍ പണി നടന്നപ്പോള്‍ ആലുവ നഗരസഭ കവാടത്തിന് മുന്നില്‍ കൂട്ടിയ ചരലിലാണ് അഞ്ച് ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നി മറിഞ്ഞത്. മുഖ്യമന്ത്രി തങ്ങിയിരുന്ന ആലുവ പാലസിന് മുന്നൂറ് മീറ്ററകലെ തെന്നി വീണ യുവാവ് നടത്തിയ സമരം അനാസ്ഥക്ക് നേരെയുള്ള ഒറ്റയാള്‍ പ്രതിഷേധമായി.

city exchange

പുതിയ സ്‌കൂട്ടറെടുത്ത് ലോണിനായി ബാങ്കില്‍ പോയി മടങ്ങുകയായിരുന്ന കീഴ്മാട് സ്വദേശി നാക്കത്ത് തസ്‌ലീമിന്റെ ടൂ വീലര്‍ രാവിലെ പതിനൊന്നു മണിയോടെ നഗരസഭ കവാടത്തിന് മുന്നിലെ ചരലില്‍ തെന്നി മറിയുകയായിരുന്നു. കൈക്കും കാല്‍മുട്ടിനും പരിക്കേറ്റ തസ്‌ലിം ആശുപത്രിയില്‍ പോയി പ്രാഥമിക ശുശൂഷ നടത്തിയ ശേഷം നഗരസഭാ കവാടത്തിന് മുന്നിലെ കുഴിക്ക് സമീപം പ്ലക്കാര്‍ഡുകളുമായി ഒരു മണിക്കൂറോളം പ്രതിഷേധിച്ചു.

ആലുവ പാലസില്‍ നിന്നും മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ഗതാഗതക്കുരുക്ക് നീങ്ങാന്‍ പണിയെടുത്തത് മൂന്ന് ഡി വൈ എസ് പിമാരുള്‍പ്പെടെ അന്‍പതോളം പേര്‍

രണ്ട് മാസമായി ഒരു മണ്ണ് മാന്തി ഉപയോഗിച്ച് നഗരമധ്യത്തിലൂടെ പൈപ്പ് മാറ്റല്‍ ജോലി നടത്തുന്ന വാട്ടര്‍ അതോറിറ്റിക്കെതിരെ ആലുവ എം എല്‍ എ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പമ്പ് കവല മുതല്‍ ബാങ്ക് കവല വരെ ഒരു കിലോമീറ്ററില്‍ താഴെ വരുന്ന പൈപ്പ് മാറ്റല്‍ ജോലിയാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം ഇഴഞ്ഞു നീങ്ങുന്നത്.
വി ഐ പികള്‍ തങ്ങുന്ന ആലുവ പാലസ് ഉള്‍പ്പെടെ
ആറ് സ്‌കൂളുകളും ഒരു കോളേജുമാണ് ഒരു ഭാഗം പൊളിച്ചിട്ട അര കിലോമീറ്റര്‍ റോഡിലുള്ളത്. വാഹന കുരുക്കിനിടയില്‍ പാലസിലുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ മൂന്ന് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ സി ഐമാരും എസ് ഐമാരുമടക്കം അന്‍പതോളം പേരാണ് പണിപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!