

കോഴിക്കോട്: അന്താരാഷ്ട്ര അറബിക്ക് ദിനാചരണത്തിന്റെ ഭാഗമായി കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ.
കെ പി കേശവമേനോന് ഹാളില്‍ നടക്കുന്ന സെമിനാര്‍ രാവിലെ ഒന്‍പതര മണിക്ക് എം കെ.രാഘവന് എം പി ഉദ്ഘാടനം ചെയ്യും ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സഊദ് അല്‍ സാതി മുഖ്യാതിഥിയാവും.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വി മുഖ്യപ്രഭാഷണം നടത്തും. ഡോ: ഹുസൈന് മടവൂര്‍ അവാര്‍ഡ് വിതരണം നടത്തും
സുന്ദരമായ അറബി ഭാഷയില്‍ സംസാരിക്കാം, വര്‍ത്തമാന കാലഘട്ടത്തില്‍ അറബി ഭാഷയുടെ സാധ്യതകള്‍, അറബി ഭാഷാ പ്രചരണത്തിലും സംരക്ഷണത്തിലും അറബി അധ്യാപകരുടെ പങ്ക്, അറബി ഭാഷാ പഠനം നേരിടുന്ന വെല്ലുവിളികള്‍, കേരളത്തിലെ അറബി കവികളിലെ കവിത്വം, അറബി സാഹിത്യത്തിലെ ഇന്ത്യന്‍ സംസ്ക്കാരം എന്നീ വിഷയങ്ങളില്‍ ഡോ. അബ്ബാസ് കെ പി, ഡോ. യു പി യഹ്യാ ഖാന്, ഡോ. അന്‍വര്‍ ഷാഫി ഹുദവി, ഡോ. എ സഫീറുദ്ദീന്‍, എം മുഹമ്മദലി മിശ്ക്കാത്തി, കുമാരി സ്നേഹ എന്നിവര്‍ സംസാരിക്കും.

അറബിക് സ്പെഷ്യല്‍ ഓഫിസര്‍ ടി പി ഹാരിസ്, എം.പി. അബ്ദുല്‍ ഖാദര്‍, ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി, ഐ എം ഇ മുജീബുല്ല, ഐ എം ജി ഇ സുലൈഖ, കെ കെ റംലത്ത്, അബ്ദുസ്സലാം കാവുങ്ങല്‍, കെ എ ഹസന്, നൗഷാദ് കോപ്പിലാന്‍ എന്നിവര്‍ പ്രസംഗിക്കും.

