
കോട്ടയം: വനിതാ പ്രവര്‍ത്തകരെ മുസലിം ലീഗ് നേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ച് വനിതാ ലീഗ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ബേനസീര്‍ രാജിവച്ചു. തനിക്കൊപ്പം 200ഓളം പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് വിടുമെന്നും ഇനി ഐ.എന്‍.എല്ലിന്റെ പ്രവര്‍ത്തിക്കുമെന്നും ഡോ. ബേനസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതകള്‍ക്ക് നേരെയുള്ള വിവേചനത്തിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നത്. ലീഗിലെ ്സത്രീ ശാക്തീകരണമെന്നത് പേരില്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് രാജിവച്ച് ഐഎന്‍എല്ലിലേക്ക് എത്തുമെന്നും ബേനസീര്‍ പറഞ്ഞു.രാജിക്കത്ത് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കൈമാറിയെന്നും ബേനസീര്‍ അറിയിച്ചു.

