മാലാഖ വേഷത്തില്‍ തിളങ്ങി ചലച്ചിത്ര താരം ഈവ ക്രിസ്റ്റഫര്‍

Web Desk
1 Min Read

കൊച്ചി: ചലച്ചിത്ര താരം ഈവ ക്രിസ്റ്റഫര്‍ മാലാഖയുടെ വേഷമണിഞ്ഞ ചിത്രവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തി. ക്രിസ്മസ്ആഘോഷത്തോടനുബന്ധിച്ചാണ് ഈവ ഇങ്ങനെ മോഡലായത്. മനോഹരവും ആകര്‍ഷകവുമായ ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബോസ് മീഡിയ പ്രൊഡക്ഷന്‍ ആണ്. റോസ് ആന്‍സന്‍ വസ്ത്രങ്ങള്‍ ഒരുക്കി. ഡാനിയ മേക്കപ്പ് ചെയ്തു. ഹരിക്കുട്ടന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

city exchange

2020ല്‍ പൈന്‍ മര ഇലകൊണ്ട് വസ്ത്രങ്ങളണിഞ്ഞ് ഈവ ക്രിസ്മസ്സിനെ വരവേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ജനശ്രദ്ധ നേടിയ ക്രിസ്മസ് ചിത്രം ഈവയുടേതായിരുന്നു. അതുകൊണ്ടുതന്നെയാണ്ഈ വര്‍ഷവും ഈവയെക്രിസ്മസ്മോഡലാക്കിയതെന്ന് ബോസ് മീഡിയ പ്രൊഡക്ഷന്‍ ഡയറക്ടര്‍ മിഥുന്‍ ബോസ് പറഞ്ഞു. ചിത്രം ഏറെ ജനശ്രദ്ധ നേടുന്നുണ്ട്.

മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വം ആണ് ഈവയുടെ പുതിയ സിനിമ. ആലുവ ജ്യോതി നിവാസ് പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഈവ ക്രിസ്റ്റഫര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!