

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം ആസ്പയര്‍ സ്‌പോര്‍ട്‌സ് സിറ്റിയില്‍ അരങ്ങേറും.
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മികച്ച ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
പ്രസിഡണ്ട് പി കെ ഷബീര്‍, ജനറല്‍ സെക്രട്ടറി ജിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രചരണം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

