‘സൗദി വെള്ളക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ഉര്‍വ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനന്‍ നിര്‍മ്മിക്കുന്ന ‘സൗദി വെള്ളക്ക’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

city exchange

‘ഓപ്പറേഷന്‍ ജാവ’യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.

ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
ലുക്ക്മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, ശ്രിന്ധ, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

- Advertisement -
Ad image

ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, സംഗീതം- പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിജോ ജോസ്,
ആര്‍ട്ട്- സാബു വിതുര, മേക്കപ്പ്- മനു മോഹന്‍,
കോസ്റ്റ്യൂം- മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, സ്റ്റില്‍സ് ഹരി തിരുമല,
ഡിസൈന്‍സ്- യെല്ലോ ടൂത്ത്, പി ആര്‍ ഒ- മഞ്ജു ഗോപിനാഥ്.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Share This Article
Leave a Comment
error: Content is protected !!