

ദോഹ: സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കും കുറഞ്ഞ വരുമാനക്കാരായ ജോര്‍ദാനിയന്‍ കുടുംബങ്ങള്‍ക്കും ശൈത്യകാല വസ്ത്രങ്ങളും മറ്റും വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റിയുടെ ഊഷ്മളവും സമാധാനവും ശൈത്യകാല കാംപയിന്‍.
ജോര്‍ദാനിയന്‍ ഹാഷ്മിതെ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ് ഖത്തര്‍ ചാരിറ്റി 6500 പേര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തത്. ഇന്ധന കൂപ്പണുകള്‍, ശൈത്യകാല വസ്ത്രങ്ങള്‍, ഭക്ഷണ പാക്കുകള്‍, ബ്ലാങ്കറ്റുകള്‍, ചൂടാക്കാനുള്ള ഇന്ധനം, ശുചീകരണ, ആരോഗ്യ വസ്തുക്കള്‍ തുടങ്ങി കോവിഡ് പ്രതിരോധത്തിനുള്ള വസ്തുക്കള്‍ ഉള്‍പ്പെടെയാണ് നല്കിയത്.

