ജിബൂട്ടി ഡിസംബര്‍ 31ന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 31ന് തിയേറ്ററിലെത്തും.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ‘ജിബൂട്ടി’യിലെ മലയാളി വ്യവസായി ജോബി പി സാം നിര്‍മ്മിക്കുന്ന ചിത്രം എസ് ജെ സിനു ആണ് സംവിധാനം ചെയ്യുന്നത്. എസ് ജെ സിനുവിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’. ബോളിവുഡ് നടിയായ ഷകുന്‍ ജസ്വാളാണ് നായിക.

city exchange

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂര്‍ത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. അമിത് ചക്കാലക്കലിന് പുറമെ ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന്‍ കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

തിരക്കഥ, സംഭാഷണം- അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ്, എസ് ജെ സിനു, ഛായാഗ്രഹണം- ടി ഡി ശ്രീനിവാസ്, ചിത്രസംയോജനം- സംജിത് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- തോമസ് പി മാത്യു, ആര്‍ട്ട്- സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം- ശരണ്യ ജീബു, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, സ്റ്റണ്ട്‌സ്- വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്- മനു ഡാവിഞ്ചി, വാര്‍ത്താ പ്രചരണം- മഞ്ജു ഗോപിനാഥ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!