‘പുഴു’വിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുഴു’വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാണം സിന്‍-സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജും വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി ഒരു വനിത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് വനിതകള്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

city exchange

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റില്‍, താര നിബിഡമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍പ്, കര്‍ണ്ണന്‍, അച്ചം എന്‍മ്പതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.
കഥ- ഹര്‍ഷദ്, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷര്‍ഫുവും സുഹാസും ഹര്‍ഷദും ചേര്‍ന്നാണ്. റെനിഷ് അബ്ദുല്‍ ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. എഡിറ്റ്- ദീപു ജോസഫ്, സംഗീതം- ജെയ്കസ് ബിജോയ്.

- Advertisement -
Ad image

ബാഹുബലി, പ്രേതം-2, മിന്നല്‍ മുരളി എന്നീ സിനിമകള്‍കളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആര്‍ട്ട് നിര്‍വ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊജക്ട് ഡിസൈന്‍- ബാദുഷ, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്,
സ്റ്റില്‍സ് – രോഹിത് കെ സുരേഷ്.
അമല്‍ ചന്ദ്രനും എസ് ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്.
ചിത്രത്തിന്റെ വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ്. പി ആര്‍ ഒ: പി.ശിവപ്രസാദ്

Share This Article
Leave a Comment
error: Content is protected !!