വീട്ടില്‍ നിന്ന് പുറന്തള്ളുന്ന പ്രായമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ്

Web Desk
1 Min Read

കോഴിക്കോട്: വീടുകളില്‍ നിന്ന് പുറന്തള്ളുന്ന പ്രായമായവരെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതിക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് മലബാര്‍ ഗോള്‍ഡ് ഉടനെ തുടക്കം കുറിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.
കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഇന്ന് ഇന്ത്യയൊട്ടാകെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പ്രായമായവരുടെ പുനരധിവാസം. ഈ രംഗത്ത് സി എസ് ആറിന്റെ ഭാഗമായി ഏറെ കാര്യങ്ങള്‍ ചെയ്യുവാനാണ് വരുംകാലത്ത് ഉദ്ദേശിക്കുന്നത്. കേരള സര്‍ക്കാരിനോടടക്കം സ്ഥലം അനുവദിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം കിട്ടിയാല്‍ ഉടനെ അവിടെ കെട്ടിടം നിര്‍മിച്ച് ഇത്തരക്കാരെ പുനരധിവസിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ഇവരുടെ ഭക്ഷണം, താമസം, ചികിത്സ എന്നിവയെല്ലാം
മലബാര്‍ ഏറ്റെടുക്കും. തണല്‍ പോലുള്ള എന്‍ ജി ഒകളെ ഇതിനായി സഹകരിപ്പിക്കും. ഒരു വര്‍ഷത്തില്‍ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നൂറ് കോടി രൂപയാണ് ഗ്രൂപ്പ് ചെലവഴിക്കുന്നത്. മലബാര്‍ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ലാഭത്തിന്റെ അഞ്ചു ശതമാനം തങ്ങള്‍ നിക്ഷേപകരുടെ അനുമതിയോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വെക്കുന്നുണ്ട്. കേരളത്തില്‍ വീട്, ചികിത്സാ രംഗത്തുള്ള സഹായമാണ് കൂടുതല്‍ കൊടുക്കുന്നതെങ്കില്‍ തമിഴ്‌നാട്, കര്‍ണാടക., ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായാണ് നല്കുന്നത്. അവിടെ ഇതിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

- Advertisement -
Ad image

16000 വീടുകളാണ് ഭാഗികമായി നിര്‍മിച്ചു നല്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൈവികമായ പുണ്യ പ്രവര്‍ത്തിയായും ഉത്തരവാദിത്യവുമായാണ് മലബാര്‍ കാണുന്നത്.

ജ്വല്ലറി മേഖലയില്‍ ഈ വര്‍ഷത്തോടെ ലോകത്ത് ഈ രംഗത്തെ ഒന്നാം സ്ഥാനത്തുള്ള ബ്രാന്‍ഡായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ പി അബ്ദുസ്സലാം, എം ഡി ഇന്ത്യാ ഓപ്പറേഷന്‍സ് ഒ അഷര്‍, എം ഡി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എം പി ഷംലാല്‍ അഹമ്മദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ വിപിന്‍ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!