

പയ്യന്നൂര്‍: രാമന്തളി ശാഖ മുസ്ലിം ലീഗിന്റേയും ശാഖ യൂത്ത് ലീഗിന്റേയും സംയുക്താഭിമുഖ്യത്തില്‍ കഴിഞ്ഞ വാരം മരണപ്പെട്ട സി കെ റസീനക്ക് വേണ്ടിയുളള ഖത്തം ദുആഉം പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു. കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേത്യത്വം നല്കി. പി എം ലത്തീഫ്, പി പി മുഹമ്മദലി, ഒ എം അബ്ദുല്‍ സലാം, പി ഹമീദ് മാസ്റ്റര്‍, പി പി സുലൈമാന്‍ ഹാജി, കെ വി അബൂബക്കര്‍, വാര്‍ഡ് അംഗം പി എം ശുഹൈബ, ടി സല്‍മത്ത്, ആര് എ മുസ്തഫ തങ്ങള്‍, കെ കെ ഇബ്രാഹിം, യു കെ അബ്ദുല്‍ അസീസ്, ഇ ടി വി നിയാസ്, സി എച്ച് മുഹമ്മദ്, കരപ്പാത്ത് ഇസ്മായില്‍, യു കെ മുഹമ്മദ് കുഞ്ഞി, കെ കെ സമീര്‍, അഫ്സല് രാമന്തളി, പി അബ്ദുല്‍ ജബ്ബാര്‍, സി എം കെ ഖമറുസ്സമാന്, പി കെ ഫസീല്‍, കെ പി, അബ്ദുല്‍ ഗഫൂര്‍, ഇ അബൂബക്കര്‍, എസ് മുഹമ്മദ് ഹാജി, യു അബ്ദുല്‍ റഹിമാന്‍, കെ കെ ഇസ്മായില്‍, യു എന്‍ യഹ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
