മൂവായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലവേഴ്‌സും വിന്നേഴ്‌സ് കോച്ചിംഗ് സെന്ററും

Web Desk
1 Min Read

കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കേരളത്തിലെ മൂവായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷന്‍ നല്കാന്‍ ബാദുഷ ലവേഴ്‌സ് ഒരുങ്ങുന്നു. വിന്നേഴ്‌സ് കോച്ചിംഗ് സെന്ററുമായി ചേര്‍ന്നാണ് ബാദുഷ ലവേഴ്‌സ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.
ആഹാരം നല്കുന്നത് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നല്കി ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ബാദുഷ ലവേഴ്‌സ് നിര്‍വഹിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്യൂഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9746342916, 7736705705, 7736706706 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ അപേക്ഷിക്കാന്‍
https://www.winnerseduworld.com/scholarship-2021# എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് എന്‍ എം ബാദുഷ, വിന്നേഴ്‌സ് അക്കാദമി മാനേജിങ് ഡയറക്ടര്‍ മനോജ് സി എന്‍, അക്കാദമിക് ഡയറക്ടര്‍ വിനുമോള്‍ മനോജ്, പി ആര്‍ ഒ പി ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!