

കോഴിക്കോട്: ബ്രിട്ടീഷുകാര്‍ ഇവിടെ നിന്ന് പലതും കട്ടെടുത്ത് ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഈ നാടിനെ സമ്പന്നമാക്കുവാനാണ് മുഗളന്മാര്‍ ശ്രമിച്ചതെന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. ആദം കാതിരിയകത്തിന്റെ ഒരു ഉത്തരേന്ത്യന്‍ പര്യടനമെന്ന സര്‍ഗം ബുക്‌സ് പ്രസിദ്ധീകരിച്ച യാത്രാ പുസ്തകം സാഹിത്യകാരന്‍ പി ആര്‍ നാഥന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

എന്നാല്‍ ഇന്ന് ഇത് പലപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മറിച്ച് തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മുഗളന്മാരുടെ തിരുശേഷിപ്പുകളാണ് ഇന്നും ഭാരതത്തിന് ലോകത്തിന്റെ മുന്നില്‍ ലോകാത്ഭുതങ്ങളായി ഉയര്‍ത്തിക്കാട്ടുവാനുള്ളതെന്ന് നാം വിസ്മരിക്കരുതെന്നും മേയര്‍ പറഞ്ഞു.

ചരിത്ര സ്ഥലങ്ങളിലേക്ക് നമ്മെ ആ കര്‍ഷിച്ചു കൊണ്ടുപോകുന്നതാണ് ആദമിന്റെ ഗ്രന്ഥമെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.
ചടങ്ങില്‍ ന്യൂസ് കേരള എഡിറ്റര്‍ നിസാര്‍ ഒളവണ്ണ അധ്യക്ഷത വഹിച്ചു. അംശുലാല്‍ പുസ്തക പരിചയം നടത്തി. അല്‍ഫോണ്‍സ മാത്യു, നിര്‍മല ടീച്ചര്‍, മുഹ്‌സീന, കെ കുഞ്ഞാലിക്കുട്ടി, ടി കെ എ അസീസ്, ്അബൂബക്കര്‍ പള്ളി തൊടിക, അശ്‌റഫ് കല്ലോട്, ലത്തീഫ് പറമ്പില്‍, ആദം കാതിരിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.

